KSDLIVENEWS

Real news for everyone

യുഎഇ സ്പോൺസർ വേണ്ട; പ്രവാസികൾക്ക് പൂർണ ഉടമസ്ഥതയിൽ കമ്പനി തുടങ്ങാം, വന്‍ മാറ്റം

SHARE THIS ON

ദുബായ് • യുഎഇയിൽ പ്രവാസി സംരംഭകർക്ക് പൂർണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം . യുഎഇ പൗരന്മാർ പോൺസർമാരായാൽ മാത്രമേ വിദേശികൾക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത് . ഡിസംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാവും . യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു . വിദേശ പൗരന്മാർ തുടങ്ങുന്ന കമ്പനിയിൽ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാർക്ക് വേണമെന്ന നയം ഇതോടെ പൂർണമായും മാറ്റി . അതേസമയം തന്ത് പ്രധാനമായി മേഖലകളിലെ കമ്പനികളിൽ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട് . വിവിധ ഏജൻസികളുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക . മുൻപുള്ള കമ്പനി നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ ( എൽഎൽസി ) തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്ഥാവകാശം 49 % ആയി നിജപ്പെടുത്തിയിരുന്നു . യുഎഇ പൗരനോ , പൂർണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51 % ഉടമസ്ഥാവകാശം . ഈ വ്യക്തിയുടേയോ കമ്പനിയുടേയോ പോൺസർഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ . നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങൾ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!