ദേശീയ പണിമുടക്ക് 25 ന് അർധരാത്രി മുതൽ ; സംസ്ഥാനം സ്തംഭിക്കും

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിെന്റ തൊഴിലാളി വിരുദ്ധ-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാകും. 25ന് അര്‍ധരാത്രി മുതല്‍ 26ന് അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും നല്‍കണമെന്ന് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. യു.ജി.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ തടസ്സമുണ്ടാവില്ല.
ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്.
തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡ്. ട്രേഡ് യൂനിയന്‍ രൂപവത്കരണം ദുഷ്കരമാക്കി. നിശ്ചിതകാല തൊഴിലെന്ന പുതിയ സമ്ബ്രദായം സ്ഥിരം ജോലി ഇല്ലാതാക്കും. 90 ശതമാനത്തിലധികം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയോ ന്യായമായ വേതനമോ ലേബര്‍ കോഡ് ഉറപ്പാക്കുന്നില്ല. ബി.എം.എസ് ഒഴികെയുള്ള യൂനിയനുകളെല്ലാം പണിമുടക്കും.
പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താലിന് ആഹ്വാനം നല്കിയതിനാല് പ്രക്ഷോഭ ചരിത്രത്തില്‍ അവിസ്മരണീയമാകും ഇത്. മോട്ടോര്‍ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും. കടകമ്ബോളങ്ങള്‍ അടയുകയും മോട്ടോര്‍ വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിക്കും.
സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കിനോട് സഹകരിക്കണം. 26ന് രാവിലെ കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ നഗരങ്ങളിലും ധര്‍ണ നടത്തും. ആശുപത്രികള്‍, പത്ര-മാധ്യമ സ്ഥാപനങ്ങള്‍, പാല് വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷെന്റ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. ഇലക്ഷന് അര്ജന്റ് വാഹനങ്ങള്‍ക്ക് ഓടാം.
വാര്‍ത്തസമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി, അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു), മനയത്ത് ചന്ദ്രന് (എച്ച്.എം.എസ്), വിജയന് കുനിശേരി (എ.ഐ.ടി.യു.സി), പി.കെ. മുകുന്ദന് (സി.ഐ.ടി.യു), വി.കെ സദാനന്ദന് (എ.ഐ.യു.ടി.യു.സി), ബിജു ആന്റണി (ജെ.എല്‍.യു) എന്നിവര്‍ പങ്കെടുത്തു.

