KSDLIVENEWS

Real news for everyone

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽകുളം പോളണ്ടിൽ

SHARE THIS ON

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം പോളണ്ടില്‍ തുറന്നു. 27 ഒളിമ്ബിക്‌സ്‌ കുളങ്ങളെക്കാള്‍ വലിപ്പമുള്ള കുളത്തിന്റെ ആഴം 148 അടി അഥവാ 45 മീറ്ററാണ്‌. 2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ്‌ കുളത്തിലുള്ളത്‌. സ്കൂബ ഡൈവേഴ്‌സിനും പോളിഷ്‌ സൈന്യത്തിനും അഗ്നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങള്‍ക്കും പരിശീലനത്തിനായാണ്‌ കുളം നല്‍കുന്നത്.

ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോര്‍ഡാണ് പുതിയ കുളം തകര്‍ത്തിരിക്കുന്നമായന്‍ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ കുളത്തിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ്‌ റൂമുകളും ഒരുക്കിയിട്ടുണ്ട്‌. വെള്ളത്തിനടിയില്‍ നടക്കുന്നതെല്ലാം കാണാവുന്ന രീതിയിലാണ്‌ ഇവ ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!