KSDLIVENEWS

Real news for everyone

രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന് ; ജനുവരിയിൽ പാർട്ടി പ്രവ ർത്തനം ആരംഭിക്കും

SHARE THIS ON

ചെ​ന്നൈ: തമിഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ര്‍ 31ന് ​ന​ട​ക്കും. ട്വി​റ്റ​റി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രിയില്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും താരം അറിയിച്ചു.
ര​ജ​നി​യു​ടെ രാ​ഷ്ട്രീ​യ പാര്‍ട്ടി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​മി​ത് ഷാ​യും ആ​ര്‍​എ​സ്‌എ​സ് നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​ട്ടും അ​ദ്ദേ​ഹം ബി​ജെ​പി​യു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​ന്‍ ത​മി​ഴ​രു​വി മ​ണി​യ​നു​മാ​യി രജനി രാ​വി​ലെ കൂടിക്കാഴ്ച ന​ട​ത്തി​യി​രു​ന്നു. പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ താ​ര​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ര​ജ​നി​യു​ടെ ആ​രോ​ഗ്യ​മാ​ണു പ്ര​ധാ​ന​മെ​ന്നും പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​ണി​യ​ന്‍ പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഡി​സം​ബ​ര്‍ 31ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ട്വി​റ്റ​റി​ല്‍ ര​ജ​നി​യു​ടെ അ​റി​യി​പ്പു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!