KSDLIVENEWS

Real news for everyone

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് കനത്ത തിരിച്ചടി;
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ നാലിടത്ത് കോൺഗ്രസ് – എൻസിപി – ശിവ സേന സഖ്യം വിജയിച്ചു . ബിജെപി ഒരിടത്തു മാത്രം

SHARE THIS ON

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്തുമാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പൂരിലും പരമ്ബരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു.

30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പൂര്‍. കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യ നി​തി​ന്‍ ഗ​ഡ്ക​രി, മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പി​താ​വ് ഗം​ഗാ​ധ​ര്‍ റാ​വു ഫ​ഡ്നാ​വി​സ് എ​ന്നി​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് നാ​ഗ്പൂ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!