KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1,311 പേര്‍ക്ക് കൂടി കൊവിഡ് ; 793 പേർക്ക് മുക്തി ;ഒരു മരണം…

SHARE THIS ON

അബുദാബി : യുഎഇയിൽ പുതിയതായി 1,311 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി വെള്ളിയാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 793 പേർ രോഗമുക്തരാവുകയും ചെയ്തു . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു . – – 113,928 കൊവിഡ് പരിശോധനകളാണ്. യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 174,062 ആയി . ഇവരിൽ 157,828 പേരാണ് ഇതിനോടകം രോഗമുക്തരായത് . 586 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു . നിലവിൽ 15,648 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത് . 1.7 കോടി കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!