KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 140 പേർക്കും. 70 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വാര്‍ത്താക്കുറിപ്പ് ( 04.12.2020)

കാസര്‍കോട് ജില്ലയില്‍ 146 പേര്‍ക്ക് കോവിഡ്, 70 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8027 പേര്‍

വീടുകളില്‍ 7617 പേരും സ്ഥാപനങ്ങളില്‍ 410 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8027 പേരാണ്. പുതിയതായി 715 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1435 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 283 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 814 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 92 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 71 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22327 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1063 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 20895 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1195 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 824 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 237 ആയി. ചെമ്മനാട് പഞ്ചായത്തിലെ കണ്ണന്‍ 68 വയസ്സ്, കാസര്‍കോട് നഗരസഭയിലെ നബീസ 70 വയസ്സ്, അജാനൂര്‍ പഞ്ചായത്തിലെ കുട്ടിയാന്‍ 69 വയസ്സ് .

വെളളിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 2
ബദിയഡുക്ക-2
ബളാല്‍- 4
ബേഡഡുക്ക-15
ചെമ്മനാട്-2
ചെറുവത്തൂര്‍-4
ദേലംമ്പാടി-23
ഈസ്റ്റ് എളേരി-5
കളളാര്‍-6
കാഞ്ഞങ്ങാട്-9
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍-5
കുമ്പള- 1
കുറ്റിക്കോല്‍- 2
മധൂര്‍-2
മടിക്കൈ- 6
മംഗല്‍പാടി- 2
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം- 10
പടന്ന- 7
പള്ളിക്കര- 3
പനത്തടി- 3
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-2
ഉദുമ- 6
വെസ്റ്റ് എളേരി-2

വെളളിയാഴ്ച്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-1
ബേഡഡുക്ക-2
ചെമ്മനാട്-7
ചെങ്കള-4
ദേലംമ്പാടി-4
കള്ളാര്‍-3
കാഞ്ഞങ്ങാട്-3
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-6
കോടോംബേളൂര്‍-1
കുറ്റിക്കോല്‍-13
മധൂര്‍-1
മടിക്കൈ-2
മംഗല്‍പാടി-1
നീലേശ്വരം-4
പടന്ന-4
പളളിക്കര-1
പനത്തടി-1
ഉദുമ-8
വെസ്റ്റ് എളേരി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!