KSDLIVENEWS

Real news for everyone

ബുറേവി ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു , റെക്കോർഡ് മഴയിൽ വ്യാപക കൃഷി നാശം

SHARE THIS ON

ബുറെവി ചുഴലിക്കാറ്റിന്റെ ശക്തിയില്‍ തമിഴ്നാട്ടില്‍ തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ മൂന്ന് പേര്‍ മരിച്ചു. തഞ്ചാവൂരില്‍ കെട്ടിടം തകര്‍ന്ന് വീണാണ് അപകടം നടന്നത്. വീട് തകര്‍ന്ന് വീണ് എലുമിചംകായ് പാളയത്ത് ആര്‍ കുപ്പുസ്വാമിയും(70), ഭാര്യ യശോധ(65)യുമാണ്മരിച്ചത്. ശാരദാംബാളത്ത് കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നാമത്തെ മരണം സംഭവിച്ചത്. തഞ്ചാവൂരിലും പ്രദേശത്തും ബുധനാഴ്ച മുതല്‍ കനത്ത് മഴയാണ് പെയ്യുന്നത്.

24 മണിക്കൂറിനിടയില്‍ 122 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. 202 മില്ലിമീറ്റര്‍ മഴയോടെ റെക്കോര്‍ഡ് മഴയാണ് പാട്ടുക്കോട്ട താലൂക്കില്‍ ലഭിച്ചത്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷിനാശവും ഉണ്ടായതായി അദികൃതര്‍ അറിയിച്ചു. ക്യാമ്ബുകളിലേക്ക് നിരവധിയാളുകലെയാണ് മാറ്റിയിരിക്കുന്നത്. തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും മഴ തുടരുകയാണ്. ചിദംബരി ക്ഷേത്രത്തിലും വെള്ളം കയറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!