KSDLIVENEWS

Real news for everyone

വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ; പിടിച്ചെടുത്തത് 14 കോടിയുടെ വസ്തുവകകൾ

SHARE THIS ON

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ)യുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ഫ്രാന്‍സിലെ 32 അവന്യൂ എഫ്‌ഒസിഎച്ചിലുളള വിജയ് മല്യയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വത്തുവകകളുടെ ആകെ മൂല്യം 1.6 മില്യണ്‍ യൂറോയാണ്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!