KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 96,06,211 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 90,58,822 ലക്ഷവും ;
24 മണിക്കൂറിനിടെ 36,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 512 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 36,652 പേര്‍ക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96.08 ലക്ഷം കടന്നു. ഇന്നലെ മാത്രം 512 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

96,06,211 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകിച്ചത്. ഇതില്‍ 90,58,822 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 94.28 ശതമാനം.

1,39,700 പേരാണ് ഇതുവരെയുള്ള കോവിഡ് മരണം. മരണ നിരക്ക് 1.45 ശതമാനം. നിലവില്‍ 4,09,689 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 4.26 ശതമാനമാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!