ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ , ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അന്വേഷിക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ നീക്കവുമായി സിബിഐ. ബാലബാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നു. മരണത്തിന് എട്ട് മാസം മുമ്ബാണ് പോളിസി എടുത്തത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണുവിന്റെ നമ്ബറും, ഇമെയില്‍ ഐയിയുമാണ് പോളിസിയില്‍ നല്‍കിയിരിക്കുന്നത്. എല്‍ഐസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ഉണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകമാണെന്നും, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമൊക്കെയായിരുന്നു ആരോപണം.
ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.കൂടാതെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെയും മൊഴി സിബിഐ എടുത്തിട്ടുണ്ട്. അപകടസമയത്ത് ആരാണ് കാറോടിച്ചിരുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.പച്ച ഷര്‍ട്ട് ധരിച്ചിരുന്നയാളാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നതെന്നാണ് അജി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

