KSDLIVENEWS

Real news for everyone

വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ് ; സംഭവം പരീക്ഷണം 90 ശതമാനം വിജയമെന്ന അവകാശവാദത്തിനിടെ

SHARE THIS ON

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. മന്ത്രി അനില്‍ വിജ് അമ്ബാലയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ അമ്ബാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്‌പ്പ്. 26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്ബനിയും വ്യക്തമാക്കിയിരുന്നു.ഇന്ത്യയില്‍ നടന്നതില്‍ വച്ച്‌ ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്.

I have been tested Corona positive. I am admitted in Civil Hospital Ambala Cantt. All those who have come in close contact to me are advised to get themselves tested for corona.

  • ANIL VIJ MINISTER HARYANA (@anilvijminister) December 5, 2020
    ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ വാക്‌സിന്റെ പേര് കൊവാക്‌സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്‌ കടന്ന ഭാരത് ബയോടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വാക്‌സിന്‍ 90 ശതമാനം വിജയം കണ്ടുവെന്നാണ് കൊ‌വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!