കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ;
ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാന് എതിരെ പോക്സോ കേസ്

കണ്ണൂര്‍ :ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫിനെതിരെ പോക്‌സോ കേസ്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.
കൗണ്‍സിലിംഗിനിടെ പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് പരാതി.
മജിസ്‌ട്രേറ്റിന് പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഇ ഡി ജോസഫിനെതിരെയാണ് തലശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

