Covid_19
ഖത്തറിൽ 140 പേർക്ക് കൂടി കോവിഡ്; 188 പേർക്ക് രോഗമുക്തി

ദോഹ : ഖത്തറിൽ 140 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു . 188 പേർ കൂടി സുഖം പ്രാപിച്ചു . വിദേശങ്ങളിൽ നിന്നെത്തിയ 32 പേരുൾപ്പെടെയാണ് 140 പേർക്ക് കോവിഡ് പോസിറ്റീവ് . 2,484 പേരാണ് ചികിത്സയിലുള്ളത് . ഇവരിൽ 36 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . 11,33,075 പേരെ പരിശോധിച്ചതിൽ കോവിഡ് പോസിറ്റീവായത് 1,39,783 പേരാണ് . 1,37,060 പേർ കോവിഡ് മുക്തരായി . ആകെ മരണം 239 .

