എൻ.ഒ.സി സംവിധാനം എടുത്തു കളയാനൊരുങ്ങി ഒമാൻ

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനംഎടുത്തുകളയാനൊരുങ്ങി ഒമാന്‍ .
ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി മനാമ ഡയലോഗില്‍ സംസാരിക്കവേ പറഞ്ഞു.
രാജ്യത്തിന്‍റെ സമ്ബദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്ബത്തിക പരിഷ്കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

