ടി 20 പരമ്പര നേടിയ കോഹ്ലിപ്പടയെ അഭിനന്ദിച്ച് രോഹിത് ശർമ്മ

സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രോഹിത് ശര്‍മ്മ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രോഹിത് ശര്‍മ്മ കോഹ്ലിപ്പടയെ അഭിനന്ദിച്ചത്.
മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ശിഖാര്‍ ധവാന്‍ 36 പന്തില്‍ 52 റണ്‍സും വിരാട് കോഹ്ലി 24 പന്തില്‍ 40 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ പുറത്താകാതെ 42 റണ്‍സും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 32 പന്തില്‍ 58 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മാത്യൂ വേഡിന്റെയും 38 പന്തില്‍ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് മികച്ച സ്കോറില്‍ എത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി നടരാജന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
നേരത്തെ കാന്‍ബറയില്‍ നടന്ന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന് വിജയിച്ചിരുന്നു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം വിജയമാണിത്.
ടി20 പരമ്ബര സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്ബരയും ഏകദിന പരമ്ബരയും ടി20 പരമ്ബരയും നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കി.

