KSDLIVENEWS

Real news for everyone

ബുറെവിക്ക് പിന്നാലെ വരുന്നത് അര്‍ണബോ; അടുത്ത ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്

SHARE THIS ON

ചെന്നൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടാൻ ഇടയുള്ള മറ്റൊരു ചുഴലിക്കാറ്റിന്റെ പേര് അർണബ് എന്നാകാം. വ്യാജവാർത്തയാണോ ഇതെന്ന് സംശയിക്കേണ്ട. ചുഴലിക്കാറ്റിന് നൽകുന്നതിനായി 13 രാജ്യങ്ങൾ നിർദ്ദേശിച്ച 169 പേരുകളിൽ ഒന്നാണ് അർണബ്.
ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് അർണബ് എന്ന പേര് നിർദേശിച്ചിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. മ്യാന്മാർ, ഇറാൻ, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരുകൾ നിർദേശിച്ചിട്ടുള്ളത്. പുതിയ ചുഴലിക്കാറ്റുകളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
ഫാനി, വായു, ബുൾബുൾ, ഹിക്ക, അംഫാൻ, നിസർഗ, നിവാർ, ബുറെവി എന്നിവയാണ് അടുത്തിടെ രൂപംകൊണ്ട ചുഴലിക്കാറ്റുകൾ. ഈ പേരുകൾക്കൊപ്പമാണ് അർണബും ഇടംപിടിക്കാൻ ഒരുങ്ങുന്നത്. മാലദ്വീപിൽ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണ് ബുറെവി. മാലദ്വീപ് തന്നെയാണ് ആ പേര് നിർദ്ദേശിച്ചത്. കനത്ത മഴയ്ക്ക് ഇടയാക്കിയ നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവി എത്തിയത്. പേർഷ്യൻ ഭാഷയിൽ വെളിച്ചം എന്ന് അർഥം വരുന്ന നിവാർ എന്ന പേര് ചുഴലിക്കാറ്റിന് നൽകിയത് ഇറാനാണ്.
ചുഴലിക്കാറ്റുകൾക്ക് ഇന്ത്യ പേരുകൾ നൽകിത്തുടങ്ങിയത് 2004 ലാണ്. അഗ്നി എന്ന പേരാണ് ഇന്ത്യ ആദ്യമായി ഒരു ചുഴലിക്കാറ്റിന് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!