എന്റെ രാജ്യസ്നേഹം തെളിയിക്കാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല ; ഞാൻ ഇന്ത്യയോട് കൂറുള്ളവനാണ് അത് അങ്ങനെ തുടരും ” ; ബിജെപിയോട് അസദുദ്ദീൻ ഉവൈസി

എന്റെ ദേശസ്നേഹം തെളിയിക്കാന്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി.ജെ.പിയോട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഉവൈസിയുടെ വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ലെന്ന ബി.ജെ.പി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശത്തില്‍ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“എന്റെ ശേഷവും, എന്റെ 10 തലമുറകളോടും നിങ്ങള്‍ ദേശസ്നേഹം തെളിയിക്കാന്‍ ആവശ്യപ്പെടും. ബി.ജെ.പിയില്‍ നിന്ന് ദേശസ്നേഹത്തിെന്റ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അവരുടെ സര്‍ട്ടിഫിക്കറ്റ് എന്റെ ഷൂവിനടിയില്‍ സൂക്ഷിക്കുന്നു. ഞാന്‍ ഇന്ത്യയോട് കൂറുള്ളവനാണ്. അത് അങ്ങനെ തുടരും”.-ഉവൈസി പറഞ്ഞു.

