Covid_19
ഒമാനില്‍ 229 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 152 പേർക്ക് മുക്തി ; എട്ട് മരണം

മസ്കത്ത് : ഒമാനിൽ 229 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 125,115 ആയി ഉയർന്നു . തിങ്കളാഴ്ച എട്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1452 ആയി ഉയർന്നു . 1.16 ശതമാനമാണ് കോവിഡ് മരണ നിരക്ക് . അതേസമയം , 152 രോഗികൾ കൂടി കോവിഡ് മുക്തി നേടി . 116,506 പേർക്ക് ഇതിനോടകം കോവിഡ് ഭേദമായി . 93.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക് . 24 മണിക്കൂറിനിടെ ഒമ്പത് കോവിഡ് രോഗികളെയാണ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചത് . 147 രോഗികൾ നിലവിൽ ആശുപ്രതികളിൽ ചികിത്സയിൽ കഴിയുന്നുണ്ട് . ഇതിൽ 78 പേർ തീവ പരിചരണ വിഭാഗത്തിലാണ് .

