KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ചരിത്രവിജയം നേടും- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ഭരണത്തിൽ നടന്ന വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ജനവികാരമാണ് നാട്ടിലുള്ളതെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യുഡിഎഫിന്റെ നെടുംകോട്ടകൾ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകൾ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. സർക്കാരിനെതിരെ സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങൾക്ക് ജനങ്ങൾ വിലകൽപ്പിക്കുന്നില്ല. സ്വന്തം ജീവിതത്തിൽ ഈ സർക്കാരിന്റെ ഇടപെടൽ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാൻ അപവാദ പ്രചാരണങ്ങൾക്ക് കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും വർഗീയ വിഷം പടർത്താനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും സർക്കാർ നടത്തിയ ഇടപെടലുകൾ എണ്ണി പറഞ്ഞുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്. സർക്കാരിന്റെ നേട്ടങ്ങൾ കുപ്രചരണങ്ങൾ കൊണ്ട് മറച്ചുപിടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്, എല്ലാവിധ മുൻകരുതലുമെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!