KSDLIVENEWS

Real news for everyone

മടിക്കൈ പഞ്ചായത്തിലെ കോതോട്ട് പാറയിലെ നിരവധി രാഷ്ട്രീയ യോഗങ്ങൾ നടന്ന
പാറക്കല്ലിൽ തീർത്ത ഗുഹ കൗതുകക്കാഴ്ചയായി

SHARE THIS ON

നീലേശ്വരം : രാഷ്ടീയ യോഗങ്ങൾ ഉൾപ്പെടെ നടന്ന ഗുഹ തിരഞ്ഞെടുപ്പുകാല കൗതുകമാകുന്നു . മടിക്കൈ പഞ്ചായത്തിൽ കോതോട്ടുപാറ മാളത്തുങ്കാൽ ടി.തമ്പാന്റെ സ്ഥലത്താണ് 20 മീറ്റർ വീതിയും 25 മീറ്ററിൽ അധികം നീളവുമുള്ള കൂറ്റൻ പാറക്കല്ലിൽ കൊത്തിയെടുത്ത ഗുഹയുള്ളത് . 15 വർഷം മുൻപു വരെ സിപിഐ കാഞ്ഞിരപ്പൊയിൽ ബ്രാഞ്ച് കമ്മിറ്റിയുടെ യോഗങ്ങൾ ഗുഹയ്ക്കകത്തു ചേർന്നിരുന്നതായി തമ്പാൻ ഓർക്കുന്നു . കയ്യൂർ സമര കാലത്ത് പൊലീസിൽ നിന്നു രക്ഷപ്പെടാൻ ഗുഹയ്ക്കകത്ത് അഭയം തേടിയവരുമുണ്ട് . 500 പേർക്ക് ഒരുമിച്ചു കഴിയാനും 200 പേർക്ക് കസേരയിട്ടിരിക്കാനും സൗകര്യമുണ്ട് ഇതിനകത്ത് . ഗുഹയുടെ മുകൾ ഭാഗം ഫുട്ബോൾ മൈതാനമാണ് . പ്രവേശന ഭാഗത്ത് 3 മീറ്ററിൽ അധികം ഉയരമുണ്ട് . ഇവിടെ നിന്ന് 75 അടിയോളം ദൂരം പ്രയാസമില്ലാതെ നടന്നു പോകാം . പിന്നെയും പോകാൻ വെളിച്ചം വേണം . ഇടവഴിയിലൂടെ അകത്തേക്കു പോയാൽ കാണുന്ന ഒരാൾ പൊക്കത്തിലുള്ള അറകളിൽ 10 പേർക്ക് കഴിയാം . തമ്പാനും അയൽവീട്ടുകാർക്കും വെയിലും മഴയുമേൽക്കാതെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗൺ കൂടിയാണിത് . ധാരാളം പുല്ലുകളും ചെറു സസ്യങ്ങളും ഉള്ളതിനാൽ ഗുഹയ്ക്കകത്തു കന്നുകാലികളെ മേയാൻ കെട്ടുന്നവരുമുണ്ട് . കൊയ്ത്ത്തു കഴിഞ്ഞാൽ വൈക്കോൽ ഉണക്കാനും ഇവിടം ഉപയോഗിക്കുന്നു . ഗുഹാമുഖത്ത് ഔഷധ സസ്യങ്ങളും മരങ്ങളുമുണ്ട് . സ്കൂൾ കുട്ടികളും ഗുഹ കാണാനെത്താറുണ്ട് . സുന്ദര കാഴ്ചയൊരുക്കുന്ന തൊട്ടടുത്തുള്ള കൊല്ലംകുന്നു പാറ മുകളിൽ നിന്നു നോക്കിയാൽ അതിമനോഹരമായ ദൂരക്കാഴ്ചയും സൂര്യാസ്തമയവും കാണാം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!