ആശ്വാസം ; രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു : രോഗ മുക്തി വർദ്ധിക്കുന്നു 91,78,946 പേർക്ക് മുക്തി ; 24 മണിക്കൂറിനിടെ 26,567 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 385 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 3,83,866 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.
ഇന്നലെ മാത്രം 39,045 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.
അതേസമയം ഇന്നലെ 26,567 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 385 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,40,958 ആയി ഉയര്‍ന്നു.

