KSDLIVENEWS

Real news for everyone

മാസ്ക് ധരിച്ച് പ്രിസൈഡിങ് ഓഫീസർ ബൂത്തിൽ , പരാതി , നടപടി

SHARE THIS ON

കൊല്ലം: തെരഞ്ഞെടുപ്പ് ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ പരാതിയുമായി യുഡിഎഫും ബിജെപിയും. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്ബര്‍ ബൂത്തിലാണ് സംഭവം.

അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്‌കും ധരിച്ചാണ് പ്രിസൈഡിങ് ഉദ്യോഗസ്ഥ ബൂത്തിലെത്തിയത്. ഇതിനെതിരേ യുഡിഎഫ്, ബിജെപി. പ്രവര്‍ത്തകര്‍ പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം കളക്ടറെ അറിയിച്ചു. വിവരം സ്രദ്ധയില്‍പ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ കളക്ടര്‍ക്ക് നിര്‍ദേശം ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ചെത്തിയ സംഭവം നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!