മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ടില്ല

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണിത്.
പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്, എകെ ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യില്ല.
അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യുക പ്രയാസമായതിനെ തുടര്‍ന്നാണ് വിഎസിന് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്.ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന് വി എ അരുണ്‍കുമാര്‍ പറഞ്ഞു. തപാല്‍ വോട്ടിനുള്ള വിഎസിന്റെ അപേക്ഷ തള്ളിയതോടെയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാനാവാതെ പോവുന്നത്.
കോവിഡ് മുക്തനായി എകെ ആന്റണി ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ട്. ഒരു മാസത്തെ കര്‍ശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹവും വോട്ട് ചെയ്യാന്‍ എത്താത്തത്

