അജ്ഞാതരോഗം ; ആന്ധ്രപ്രദേശിൽ രോഗ ബാധിതരുടെ എണ്ണം 450 ആയി

ആന്ധ്രപ്രദേശിലെ ഏലൂരുവില്‍ അജ്ഞാതരോഗം ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇതുവരെ 450 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഏലുരുവിലെ വണ്‍ ടൗണിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ഞായറാഴ്ച രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ പ്രകടമാകുന്നത്. ഇവ പ്രകടമായാല്‍ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുന്നു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും 20 നും 30 ഇടയില്‍ പ്രായമുള്ളവരാണ്. രക്ത പരിശോധന, സിടി സ്കാന്‍ ‘സെറിബ്രല്‍ സ്പൈനല്‍ ഫ്ളൂയിഡ്’ ടെസ്റ്റ് എന്നിവയിലൊന്നും രോഗം കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.രക്തസാമ്ബിളുകള്‍ വിശദപരിശോധനകള്‍ക്ക് അയച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുടിവെള്ളത്തിലൂടെയാണു രോഗം പകരുന്നതെന്ന സംശയത്താല്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്

