കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും – എം പി
എഡനീർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി ഷാഹിന സലീമിന്റെ വാഹന പ്രചരണ ജാഥ ആരംഭിച്ചു

എഡനീർ – കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് എഡനീർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി സാഹിന സലീമിന്റെ വാഹന പ്രചരണ ജാഥ എഡനീർ മഠം പരിസരത്തു എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വികസനമെത്താത്ത എഡനീർ ഡിവിഷനിലെ ഇത്തവണ ജനങ്ങൾ യു ഡി എഫ് ന്റെ കൂടെയാണെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ, കുഞ്ഞി കൃഷ്ണൻ നായർ, മുസാ ബി ചെർക്കള, മാഹിൻ കേളോട്ട്, സി വി ജെയ്ംസ്, ഖാലിദ്, ആനന്ദ് കെ മൊവ്വാർ, എഡനീർ അബൂബക്കർ ഹാജി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, പി ഡി എ റഹ്മാൻ, ഖാദർ ചെങ്കള, ബി എ ഇസ്മായിൽ, എ വാസുദേവൻ, അഹമ്മദ് കുഞ്ഞി ഹാജി, ശാന്ത കുമാരി ടീച്ചർ, മുഹമ്മദ് കുഞ്ഞി കടവത്ത്, ഷാഫി ചൂരിപള്ളം, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഒ പി ഹനീഫ്, ഷാഹിന സലീം, അബ്ദുല്ല കുഞ്ഞി, സലീം എഡനീർ, രാധാ കൃഷ്ണ നായക്, ദീപക് യാദവ്, ഷാഫി ചൂരിപള്ളം, അൻഷിഫ അർഷാദ്, സക്കീന, സംസീന സാജിദ്, സി വി ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.
പടം അടിക്കുറിപ്പ്
ജില്ലാ പഞ്ചായത്ത് എഡനീർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി സാഹിന സലീമിന്റെ വാഹന പ്രചരണ ജാഥ എഡനീർ മഠം പരിസരത്തു രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യുന്നു

