കോളജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ; അപേക്ഷാ തീയതി ഈ മാസം 31 വരെ നീട്ടി

തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകളുടെ അപേക്ഷാ തീയതി നീട്ടി. 2020- 21 അധ്യയന വര്‍ഷത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്കി വരുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്.
അപേക്ഷിക്കാന്‍ ഈ മാസം 31 വരെ അവസരം നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷന് & അപ്രൂവല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, ഫോണ്‍: 0471-2306580, 9446780308, 944609658.

