KSDLIVENEWS

Real news for everyone

ദുബായിൽ ഉല്ലാസബോട്ടിൽ നിന്ന് കാൽവഴുതി കടലിലേക്ക് ; ഇരുട്ടിൽ ഒച്ചവെച്ചു , രണ്ടും കൽപ്പിച്ച് മണിക്കൂറുകളോളം നീന്തി , 27 കാരനായ പ്രവാസി ഇന്ത്യക്കാരൻ വീണ്ടും ജീവിതത്തിലേക്ക്

SHARE THIS ON

അബുദാബി: പാര്‍ട്ടിക്കിടെ ഉല്ലാസബോട്ടില്‍ നിന്ന് വീണ 27കാരന്‍ കടലില്‍ രണ്ടു മണിക്കൂര്‍ നീന്തി കരയ്ക്ക് കയറി. 27കാരനായ ഇന്ത്യന്‍ പ്രവാസിയാണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച ദുബായിലാണ് സംഭവം. കൂട്ടുകാരന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉല്ലാസബോട്ടില്‍ നിന്ന് രാജ്‌വീര്‍ വാജാക്കി കടലില്‍ വീണത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഉല്ലാസ ബോട്ടിന്റെ മുകളിലേക്ക് കയറുമ്ബോഴാണ് അപകടം നടന്നത്. താഴത്തെ തട്ടില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് രാജ്‌വീര്‍ പറയുന്നു.

കടലില്‍ വീണ ഉടന്‍ തന്നെ ബോട്ടിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒച്ചവെച്ചെങ്കിലും ഫലം ഉണ്ടായില്ല.അതിനിടെ ബോട്ട് തന്നില്‍ നിന്ന് ഏറെ ദൂരം അകന്നതായി രാജ്‌വീര്‍ പറയുന്നു. ഇരുട്ടായതോടെ മറ്റു വഴികളും അടഞ്ഞു.തുടര്‍ന്ന്് പ്രതീക്ഷയോടെ രണ്ടും കല്‍പ്പിച്ച്‌ നീന്താന്‍ തുടങ്ങിയെന്ന് രാജ്‌വീര്‍ പറയുന്നു. രണ്ടു മണിക്കൂറിനകം തീരത്ത് എത്തി. തുടര്‍ന്ന് തീരത്തുള്ളവര്‍ തന്നെ രക്ഷിച്ചതായി ഇദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!