ജില്ലയിലെ 1409 പോളിംഗ് സ്റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല ; 1709 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/ നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ഇന്നലെ രാവിലെ മുതല്‍ ഇ.വി.എം വിതരണം ചെയ്തത്.
ആറ് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1547 കണ്ട്രോള് യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്ന് നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്ട്രോള് യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.

