രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 97,35,850 ആയി ; കോവിഡ് മുക്തരുടെ എണ്ണം 92,15,581 ലക്ഷവും ;
24 മണിക്കൂറിനിടെ 32,080 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 402 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 32,080 രോഗികളാണുള്ളത്. ഇന്നലെ മുപ്പതിനായിരത്തിന് താഴെയായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നേരിയ തോതില്‍ വര്‍ധിച്ചു.
402 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,41,360 ആയി.
നിലവില്‍ 3,78,909 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 36,635 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 92,15,581 ആയി ഉയര്‍ന്നു.
ഇന്നലെ രോഗികളുടെ എണ്ണം മുപ്പത്തിരണ്ടായിരം കടന്നതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97,35,850 ആയി ഉയര്‍ന്നു.

