കര്‍ഷകരെ പിന്തുണയ്ക്കൂ; സ്റ്റേഡിയത്തില്‍ കോലിക്ക് നേരെ ആക്രോശിച്ച് യുവതി

സിഡ്നി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോട് ആക്രോശിച്ച് യുവതി.
സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. മൈതാനത്തു നിന്ന് ടീമിന്റെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോലിക്ക് നേരെയാണ് യുവതി കർഷകർക്ക് പിന്തുണ നൽകൂ എന്ന് ആക്രോശിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോലിക്ക് നേരെ കടുത്ത ഭാഷയിലാണ് യുവതിയുടെ പ്രതികരണം. യുവതിയെ ഒന്ന് നോക്കിയ ശേഷം കോലി തിരിഞ്ഞ് നടക്കുന്നതും വീഡിയോയിൽ കാണാം.
ബോക്സിങ് താരം വിജേന്ദർ സിങ് അടക്കമുള്ള താരങ്ങൾ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾ പോലും ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല
അതിനിടെ കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച അഞ്ചിന നിർദേശങ്ങൾ സമരസമിതി തള്ളിയിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്.


top-indentation create from raw material? Let her do your explore number one. Dot Gran Timmi