ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

റോം: ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസവും 1982 ലെ ബാലൺദ്യോർ പുരസ്കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇറ്റാലിയൻ ടിവി ചാനലായ ആർഎഐ സ്പോർട്സാണ് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്.
യുവന്റസ്, എസി മിലാൻ എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോർവേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വർഷക്കാലമാണ് റോസി കളിച്ചത്.
1982 ലോകകപ്പിൽ ഇറ്റലിക്ക് കിരീടം സമ്മാനിച്ച അവരുടെ വീരനായകനാണ് റോസി. ടൂർണമെന്റിൽ ഇറ്റലി ചാമ്പ്യന്മാരായപ്പോൾ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്കാരങ്ങൾ റോസി നേടി.
സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് റോസിയായിരുന്നു. ടൂർണമെന്റിൽ ബ്രസീലിനെതിരേ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു.

