267 ദിവസമായി അവധിയില്ലാതെ കോവിഡ് ഡ്യൂട്ടി ചെയ്ത് ഒരു ഡോക്ടർ !

ന്യൂയോര്‍ക്ക്: കോവിഡ് പോരാട്ടത്തെ ലോകം അതിജീവിക്കുന്നതിന്റെ ഓരോ ചുവടുകള്‍ നീക്കി നീക്കികൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിന് ബ്രിട്ടന് ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരിയില്‍ ലോകം വണങ്ങേണ്ടത് മുന്‍നിരയില്‍ നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആണ്. വീടുകളില്‍ തിരികെ പോകാന്‍ പോലും സാഹചര്യമില്ലാതെ, ജീവിതം പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്ത്തകാരാണ്.
അവധി പോലും ഇല്ലാതെ കോവിഡ് പോരാട്ടത്തിലാണ് ഇവര്‍, ഇതിനിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടാണ് നമ്മെ അമ്ബരിപ്പിക്കുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട മാര്‍ച്ച് മുതല്‍ ഒരു അവധി പോലും ഇല്ലാതെ ജോലി ചെയ്യുന്ന യു.എസിലെ ഒരു ഡോക്ടര്‍. 58 കാരനായ ജോസഫ് വരണ് ആണ് 267 ദിവസമായി ജോലിയില്‍ അവധി എടുക്കാതെ തുടരുന്നത്. ഹൂസ്റ്റനിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഫിസിഷ്യനും സ്റ്റാഫ് ചീഫുമാണ് അദ്ദേഹം.
പ്രായമേറിയ ഒരു രോഗി തന്റെ ഭാര്യയെ കാണണമെന്ന് പറഞ്ഞു കരയുന്നതിനിടെ രോഗിയെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന ഡോക്ടറുടെ ചിത്രം ഗോ നകുമാര എന്ന ഫോട്ടോഗ്രാഫര്‍ ആണ് പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ദേശീയ ശ്രദ്ധയും നേടി.

