KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്ത് കോവിഡ് ബാധിതർ കുറയുന്നു ;
24 മണിക്കൂറിനിടെ 27,071 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 336 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,071 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികില്‍സയിലിരിക്കുന്നവരുടെ എണ്ണം 3,52, 586 ആണ്.

ഇതുവരെയായി ഇന്ത്യയില്‍ 93,88,159 പേരാണ് കോവിഡ് രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 30,695 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,43,355 ആയി.

പുതുതായി 27,071 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98,84,100 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!