KSDLIVENEWS

Real news for everyone

ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി

SHARE THIS ON

കോഴിക്കോട് : കോടഞ്ചേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിലാണ് സംഭവം
ബൈക്കിൽ വരുമ്പോൾ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!