KSDLIVENEWS

Real news for everyone

പാലാരിവട്ടം പാലം അഴിമതി : വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല , ഹർജി ഹൈക്കോടതി തള്ളി

SHARE THIS ON

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും. ആരോഗ്യസ്ഥിതി പരിശോധിച്ച്‌ പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. അറസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ ഇനി വിജിലന്‍സ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!