KSDLIVENEWS

Real news for everyone

പതിവു തെറ്റിച്ചു ; ജീവിതത്തിൽ ആദ്യമായി കൈപ്പത്തിയ്ക്കല്ലാതെ വോട്ടു ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ

SHARE THIS ON

കാസർഗോഡ് • പതിനെട്ടാമത്തെ വയസ്സില്‍ വോട്ടവകാശം കിട്ടിയതു മുതല്‍ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടു ചെയ്തിരുന്നതെന്നും ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് ഇക്കുറി വോട്ടു ചെയ്തുവെന്നും എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്റെ വാര്‍ഡില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുവെന്നും ജീവിതത്തില്‍ ആദ്യമായി ‘ഏണി’ അടയാളത്തില്‍ വോട്ടു ചെയ്തുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

പടന്നക്കാട്ട് എസ് എന്‍ യു.പി സ്‌കൂളിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ വോട്ടു ചെയ്തത്. ഞാന്‍ ജീവിക്കുന്ന സ്ഥലം പഞ്ചായത്തില്‍ നിന്ന് മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാര്‍ലമെന്റ്,അസംബ്ലി തെരഞ്ഞെടുപ്പുകളിലെല്ലാം കൈപ്പത്തിക്കാണ് വോട്ടു ചെയ്തിരുന്നതെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!