പ്രശസ്ത മലയാളം തമിഴ് സിനിമാതാരമായ മഹിമ നമ്പ്യാർ വോട്ട് ചെയ്തത് നായന്മാർമൂലയിൽ

കാസർഗോഡ് • പ്രശസ്ത മലയാളം തമിഴ് സിനിമാതാരമായ മഹിമ നമ്ബ്യാര്‍ നായന്മാര്മൂല എല്‍. പി. സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.15 ഓടെ മാതാപിക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ മലയാള സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്ന താരം വോട്ടു രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് നാട്ടില്‍ എത്തിയത്.
മലയാള സിനിമയായ കാര്യസ്ഥനിലൂടെയാണ് മഹിമ നമ്ബ്യാര്‍ സിനിമ ലോകത്തിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളില്‍ നായികയായി തിളങ്ങി. നായന്മാര്മൂല ടി.ഐ.എച്ച്.എസ്.എസിന് സമീപമുള്ള പ്രാര്‍ത്ഥന ഹൗസിലെ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ കെ. സുധാകരന്റെയും അദ്ധ്യാപിക വിദ്യയുടെയും മകളാണ്.പി.സി ഉണ്ണികൃഷ്ണന് ഏക സഹോദരനാണ്.

