KSDLIVENEWS

Real news for everyone

പിടി വിടാതെ …….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 7.31 കോടി ; 16,27,257 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 16,27,257 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

അമേരിക്കയില്‍ സ്ഥിതി ആതീവ ഗുരുതരമായി തുടരുകയാണ്. 1,91,496 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊമ്ബത് ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 1.44 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നിരക്ക് 94.98 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 3,52,586 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 149 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ അറുപത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,81,945 പേര്‍ മരിച്ചു. അറുപത് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!