KSDLIVENEWS

Real news for everyone

അമേരിക്കൻ പ്രസിഡന്റായി ഇലക്ടറൽ കോളേജ് ജോ ബൈഡനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു

SHARE THIS ON

വാഷിംഗ്ടണ്‍: 538 അംഗ ഇലക്ടറല്‍ കോളേജ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെയും, വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഔദ്യോഗികമായി തിരഞ്ഞെടുത്തു. ജോ ബൈഡന് ആകെ 306 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൊണാള്‍ഡ് ട്രംപിന് 232 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതില്‍ സന്തോഷവും, അഭിമാനവും ഉണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌ നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപ് നല്‍കിയ ഹര്‍ജികളെല്ലാം കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!