KSDLIVENEWS

Real news for everyone

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പാർട്ടിയുടെ പേര് മാറുന്നു ; ചിഹ്നമായി ഓട്ടോറിക്ഷ

SHARE THIS ON

ചെന്നൈ: തമിഴ് സിനിമാ താരം രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. നേരത്തെ തീരുമാനിച്ചിരുന്ന മക്കള്‍ ശക്തി കഴകമെന്ന പേര് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. രജനിയുടെ പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷ ആയിരിക്കുമെന്നും പുതിയ സൂചനകള്‍.

മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പാര്‍ട്ടിക്ക് വേണ്ടി രജനികാന്ത് നേരത്തെ പരിഗണിച്ചിരുന്നത്. .
എന്നാല്‍ ഇത് മാറ്റാനാണ് പുതിയ തീരുമാനം. പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച്‌ രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡിസംബര്‍ 31 നാണ് രജനികാന്തിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്റവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!