KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1,226 പേര്‍ക്ക് കൂടി കൊവിഡ് ; 674 പേർക്ക് മുക്തി : നാല് മരണം

SHARE THIS ON

അബുദാബി : യുഎഇയിൽ ഇന്ന് 1,226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 674 പേർ സുഖം പ്രാപിക്കുകയും ചെയ്തപ്പോൾ നാലുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് . 155,176 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,87,267 ആയി . ഇവരിൽ 1,65,023 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട് . 622 കൊവിഡ് ‘ മരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . നിലവിൽ 21,622 കൊവിഡ് രോഗികൾ രാജ്യത്തുണ്ട് . 1.86 കോടി കൊവിഡ് പരിശോധനകൾ ഇതിനോടകം യുഎഇയിൽ നടത്തിയിട്ടുണ്ട് . അതേസമയം രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണവും പുരോഗമിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!