ഫലം അറിയാൻ മണിക്കൂറുകൾ മാത്രം : ഒരുക്കങ്ങൾ പൂർത്തീകരിച്ച് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിടെ എട്ടുമണിയോടെ ആരംഭിക്കും. ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം എണ്ണിത്തുടങ്ങുക തപാല്‍ വോട്ടുകളാണ്. ഇത്തവണ സര്‍വ്വീസ് വോട്ടുകള്‍ക്കു പുറമെ കോവിഡ് രോഗികളുടെ സ്‌പെഷ്യല്‍ വോട്ടുകളുമുണ്ട്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത് അതത് ബ്ലോക്കു പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടുകള്‍ എണ്ണുന്നത് വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത സ്ഥലത്തുമാണ്. എട്ടു ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലക്കാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളുടെ ഫലം രാവിലെ പതിനൊന്നു മണിയോടെ പുറത്തുവന്നു തുടങ്ങും.വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി

