കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15-ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ വിജയിച്ചത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു.
എൽ. ഡി. എഫ്. സ്ഥാനാർഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎൻഎൽ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

