KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 7.52 കോടി ; 16,66,988 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,66,988 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍, 1,95,988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു. 3,17,524 പേര്‍ മരിച്ചു.ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. ആകെ രോഗമുക്തര്‍ 95 ലക്ഷം പിന്നിട്ടു.രോഗമുക്തി നിരക്ക് 95.31 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 3,22,366 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.24 ശതമാനമാണിത്.

ബ്രസീലില്‍ എഴുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,84,876 പേര്‍ മരിച്ചു. അറുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!