സാമുഹ്യ തിന്മകൾക്കെതിരെ വിദ്യാർത്ഥി യുവജനങ്ങൾ സംഘടിക്കണം -എസ് എസ് എഫ്

ബന്തിയോട്:സാമൂഹ്യ തിന്മകൾ വർധിച്ചു വരുന്ന നവകാലത്ത് അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരെ വിദ്യർത്ഥി യുവജനങ്ങൾ സംഘടിക്കണമെന്ന് എസ് എസ് എഫ് ബന്തിയോട് സെക്ടർ സ്റ്റുഡൻസ് കൗൺസിൽ ആവശ്യപ്പെട്ടു.
‘ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന അംഗത്വ കാല പ്രവർത്തനങ്ങളുടെ ഭാഗമായി എസ്. എസ്. എഫ് ബന്ദിയോട് സെക്ടർ സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിൽ മുട്ടം മഖ്ദൂമിയ്യ ക്യാമ്പസ്ൽ വെച്ച് നടന്നു.
സെക്ടർ ഫിനാൻസ് സെക്രട്ടറി മുബീൻ ഹിമമി ബൈദലയുടെ ആദ്യക്ഷതയിൽ എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സാദിഖ് ആവളം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവിഷൻ കാമ്പസ് സെക്രട്ടറി അബ്ദുന്നാസർ ബേക്കൂർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.
പ്രവർത്തന റിപ്പോർട്,സംഘടന റിപ്പോർട്, ഫിനാൻസ് റിപ്പോർട്ട് എന്നിവ വിവിധ സെക്രട്ടറിമാർ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചകൾക്ക് ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ബദ്റുൽ മുനീർ സഖാഫി അട്ടഗോളി, ഷഫീക് സഖാഫി സോങ്കാൽ, അബ്ദുൽ അസിസ് അട്ടഗോളി തുടങ്ങിയവർ നേതൃത്വം നൽകി.
ശേഷം 2020-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുബീൻ അഹ്സനി ബൈദല (പ്രസിഡന്റ്)ഫായിസ് പച്ചമ്പള (ജനറൽ സെക്രട്ടറി)ഉവൈസ് അമാനി ഷിറിയ കുന്നിൽ (ഫിനാൻസ് സെക്രട്ടറി) സെക്രട്ടറിമാർ
റംഷാദ് ഷിറിയ കുന്നിൽ (മഴവിൽ )ശമ്മാസ് ബൈദല ( വിസ്ഡം)സഹദ് കുബനൂർ ( ഐ ടി ) സവാദ് അടുക (കലാലയം)ഖലീൽ പച്ചമ്പള ( കു.ഡി)
ഹാഫിസ് ഫാറൂഖ് പച്ചമ്പള, കമാൽ മുട്ടം (സെക്രട്ടറിയേറ്റ് അംഗങ്ങൾ)
കേരള മുസ്ലിം ജമാഅത് നേതാക്കളായ ഹനീഫ് മൗലവി അടുക, അലങ്കാർ മുഹമ്മദ് ഹാജി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി സാദിക്ക് അടുക സ്വാഗതവും നവാഫ് നന്ദിയും പറഞ്ഞു.

