KSDLIVENEWS

Real news for everyone

മാളിൽ നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു , തെളിവായി ദൃശ്യങ്ങൾ

SHARE THIS ON

കൊച്ചി : കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു. നടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി മാളിലെത്തി പരിശോധന നടത്തിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നടിയെ പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസാരിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടുപേരും യുവാക്കളാണ്. ഇന്നലെ നടന്ന അതിക്രമം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നുമാണ് ആരോപണം.

അതേസമയം, കൊച്ചിയിലെ മാളില്‍ നടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നടിയില്‍ നിന്ന് നാളെ മൊഴിയെടുക്കും. സംഭവം അപലപനീയമാണെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വാര്‍ത്താക്കുറിപ്പിലറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!