KSDLIVENEWS

Real news for everyone

കോവിഡ് രോഗിയല്ലാത്ത യുവതിക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സംഭവം: മനുഷ്യാവകാശ കമ്മിഷന് പരാതി

SHARE THIS ON

കുമ്പള: പഞ്ചായത്തിലെ 23-ാം വാർഡിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ യുവതി കോവിഡ് രോഗിയാണെന്ന് വോട്ടർപട്ടികയിലെ രേഖപ്പെടുത്തലിനെത്തുടർന്ന് മടക്കിയയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. കുമ്പളയിലെ ജ്യോതിക്കാണ് ദുരനുഭവമുണ്ടായത്. വോട്ടുചെയ്യാനെത്തിയ യുവതിയെ കോവിഡ് രോഗിയാണെന്ന സാക്ഷ്യപത്രം ഉയർത്തിക്കാട്ടി പ്രിസൈഡിങ് ഓഫീസർ തിരിച്ചയക്കുകയായിരുന്നു.
കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ നൽകിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിലെ മാർക്ക്ഡ് കോപ്പിയിൽ യുവതിയെ പ്രത്യേക വോട്ടർമാരുടെ പട്ടികയിലുൾപ്പെടുത്തിയതായി പറയുന്നു. പ്രത്യേക ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പ്രിസൈഡിങ് ഓഫീസർ യുവതിയെ അറിയിക്കുകയായിരുന്നു. വോട്ടവകാശം വിനിയോഗിക്കാനെത്തിയ ഒട്ടേറെപ്പേരുടെ മുൻപിൽവെച്ചുണ്ടായ ദുരനുഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. താൻ കോവിഡ് രോഗിയായിരുന്നില്ലെന്നും ക്വാറന്റീനിൽ കഴിഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. മേൽവിലാസത്തിലെ പിശകാവാം വോട്ടർ പട്ടികയിൽ രേഖപ്പെടുത്താനിടയാക്കിയതെന്നും സംഭവം കൃത്യമായി അറിയില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!