KSDLIVENEWS

Real news for everyone

കൈലാസത്തിലേക്ക് വിസയും വിമാനവും ; വാഗ്ദാനവുമായി വിവാദ ആൾ ദൈവം നിത്യാനന്ദ

SHARE THIS ON

ഡല്‍ഹി: കൈലാസ സന്ദര്‍ശിക്കാന്‍ വിവാദ ആള്‍ദൈവം നിത്യാനന്ദ വിസയും വിമാനവും വാഗ്ദാനം ചെയ്തു. ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയാണ് നിത്യാനന്ദ. സന്ദര്‍ശകര്‍ക്ക് വിസക്ക് അപേക്ഷിക്കാനായി ഒരു ഇ-മെയില്‍ ഐ.ഡി.യും സൃഷ്ടിച്ചിട്ടുണ്ട്.

‘കൈലാസ’ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തിലെ സ്വയം നിയമിത പ്രധാനമന്ത്രിയാണ് നിത്യാനന്ദ. ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇദ്ദേഹം അന്‍പതിലധികം കോടതികളില്‍ ഹിയറിംഗുകളില്‍ ഹാജരാകാതെ, ഇന്ത്യയില്‍ നിന്നും കടന്ന് ഒരു ദ്വീപ് വാങ്ങി സ്വന്തം രാജ്യം സൃഷ്ടിക്കുകയായിരുന്നു.

കൈലാസയുടെ കൃത്യമായ സ്ഥാനം അജ്ഞാതമാണെങ്കിലും ഓസ്ട്രേലിയയോട് അടുത്താണെന്നാണ് സൂചന. ഓസ്ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക് ‘ഗരുഡ’ എന്ന ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് സര്‍വീസുകള്‍ നിത്യാനന്ദ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൂന്ന് ദിവസത്തിനപ്പുറം രാജ്യത്ത് ആര്‍ക്കും തങ്ങാന്‍ അനുവാദമില്ല. സന്ദര്‍ശകര്‍ക്ക് ‘പരം ശിവ’ സന്ദര്‍ശിക്കാനുള്ള അവസരവും നല്‍കും.

സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് നാടുകടത്തപ്പെട്ട ഒരു കൂട്ടം ആളുകളാണ് കൈലാസയുടെ സൃഷ്ടിക്കു പിന്നിലെന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!