KSDLIVENEWS

Real news for everyone

3.9 ഡിഗ്രി സെൽഷ്യസിൽ വിറങ്ങലിച്ച് രാജ്യ‌ തലസ്ഥാനം; സീസണിലെ രൂക്ഷമായ ശൈത്യം

SHARE THIS ON

ന്യൂഡൽഹി സീസണിലെ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തി രാജ്യ തലസ്ഥാനം . താപനില 3.9 ഡിഗ്രി സെൽഷ്യസായാണു കുറഞ്ഞത് . വെള്ളിയാഴ്ച ജാഫർപുരിലെ ഏറ്റവും കുറഞ്ഞ താപനില 2.7 ഡിഗി സെൽഷ്യസായിരുന്നു . കുറച്ചുദിവസങ്ങളായി ഡൽഹി അതിശൈത്യത്തിലൂടെയാണു കടന്നുപോകുന്നത് . ” നഗരത്തിലെ സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ 3.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയാണു രേഖപ്പെടുത്തിയത് . സാധാരണയിൽനിന്നു 4 ഡിഗ്രി കുറവാണിത് . പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസ് വരെയാകാനാണു സാധ്യത . പടിഞ്ഞാറൻ ഹിമാലയത്തിൽനിന്നുള്ള മഞ്ഞുകാറ്റ് നഗരത്തിൽ തുടർച്ചയായി വീശുന്നതിനാൽതുടർച്ചയായി വീശുന്നതിനാൽ ലോധി റോഡിൽ 3.3 ഡിഗ്രി , അയനഗറിൽ 3.4 ഡിഗ്രി സെൽഷ്യസ് വീതവും രേഖപ്പെടുത്തി .’- കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു . വ്യാഴാഴ്ച പരമാവധി താപനില 15.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു . സാധാരണത്തേക്കാൾ ഏഴ് ഡിഗ്രി കുറവാണിത് . വെള്ളിയാഴ്ച 19.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു . വൈകിട്ടോടെ ഭാഗികമായി മേഘാവൃതമായ ആകാശം പ്രത്യക്ഷപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം . അടുത്ത അഞ്ച് , ആറ് ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!